കുവൈത്ത് സിറ്റി: എൻ.ബി.ടി.സി കമ്പനി കുവൈത്തും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം എൻ.ബി.ടി.സി ജീവനക്കാർ രക്തദാനം നിർവഹിച്ചു. എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം ഉദ്ഘാടനം ചെയ്തു. എൻ.ബി.ടി.സി ഗ്രൂപ്പിന്റെ വിവിധ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രക്തദാനം നിർവഹിച്ച എല്ലാ ജീവനക്കാർക്കും സർട്ടിഫിക്കറ്റ് നൽകി. ബി.ഡി.കെ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ പ്രശംസാഫലകം കൈമാറി.
എൻ.ബി.ടി.സി ജീവനക്കാരായ മനോജ് നന്ദിയലത്ത് (എച്ച്.ആർ ആൻഡ് അഡ്മിൻ ജനറൽ മാനേജർ), റിജാസ് കെ.സി. (സീനിയർ മാനേജർ, എച്ച്.ആർ ആൻഡ് അഡ്മിൻ), റിനീഷ് ചന്ദ്രൻ (അസിസ്റ്റന്റ് മാനേജർ, അഡ്മിനിസ്ട്രേഷൻ), സിബു വർഗീസ്, മാത്യൂസ് വി. വർഗീസ്, എബിൻ ചെറിയാൻ, ജിഷാം, മോബിൻ വർഗീസ്, പ്രെബിൻ ത്യാഗരാജൻ, ജിൻസ് ജേക്കബ്, നളിനാക്ഷൻ, ജിൻസ് ജോസ്, ബി.ഡി.കെ പ്രവർത്തകരായ യമുന രഘുബാൽ, സോഫി രാജൻ, ജയൻ സദാശിവൻ, വിനോദ്, ജോബി, ജിതിൻ ജോസ്, ശ്രീകുമാർ, ദീപു ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കുവൈത്തിൽ രക്തദാനക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും രക്തം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളിലും 6999 7588 / 9916 4260 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.