കെ.​ഇ.​എ ര​ക്ത​ദാ​ന ക്യാ​മ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കെ.​ഇ.​എ ര​ക്ത​ദാ​ന ക്യാ​മ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി.​ഡി.​കെ​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. മ​ൻ​ഗ​ഫ് തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ക്യാ​മ്പ്. ക്യാ​മ്പി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് നെ​ല്ലി​ക്കാ​ട്ട് ഏ​രി​യ ര​ക്ഷാ​ധി​കാ​രി​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യു​മാ​യ സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്തി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ സു​ബൈ​ർ ക​ട​ങ്കോ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ​ലി ക​ടി​ഞ്ഞി​മൂ​ല, മു​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ ച​ന്ദ്ര​ൻ ക​വ്വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളി വാ​ഴ​ക്കോ​ട​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ധാ​ക​ര​ൻ പെ​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.