കുവൈത്ത് സിറ്റി: കുവൈത്തി വിമാനക്കമ്പനിയായ ജസീറ എയർവേസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തുർക്കിയിലെ ട്രബ്സൺ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. 51 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ ഒാരോരുത്തരെയായി പരിശോധന നടത്തുകയും ബാഗേജുകൾ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നാണ് എ.പി.എ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഭീഷണിസന്ദേശം സംബന്ധിച്ച് സ്പെഷൽ ഒാപറേഷൻസ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ പരിശോധനകൾക്കായി വിമാനത്താവളം അൽപസമയം അടച്ചിട്ടു.
കുവൈത്ത് സിറ്റി: തങ്ങളുെട ഒരുവിമാനത്തിനും സുരക്ഷാഭീഷണിയില്ലെന്ന് ജസീറ എയർവേസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി ഭീഷണി സന്ദേശത്തെ ഗൗരവത്തിലെടുത്ത് എല്ലാവിമാനങ്ങളും കുവൈത്ത് അധികൃതർ സൂക്ഷ്മ പരിശോധന നടത്തി.
സന്ദേശത്തിൽ കഴമ്പില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഷെഡ്യൂളുകൾ വൈകിയതുമൂലം യാത്രക്കാർക്കുണ്ടായ പ്രയാസത്തിൽ ജസീറ എയർവേസ് മാനേജ്മെൻറ് ക്ഷമ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.