കുവൈത്ത് സിറ്റി: കുവൈത്തിൽ പാലങ്ങൾ സ്മാർട്ട് ആക്കുന്ന പദ്ധതിക്കു പിന്നിൽ മലയാളിയുടെ കൈയൊപ്പ്. പാലങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരവും ഭൂചലനം ഉൾപ്പെടെ കാരണങ്ങളാൽ ഉണ്ടാകുന്ന പ്രകമ്പനം ഏൽപിക്കുന്ന ആഘാതവും പാലത്തിെൻറ ഉറപ്പും തത്സമയം അറിയാൻ കഴിയുന്ന സംവിധാനമാണ് കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രം വികസിപ്പിച്ചത്. ശാസ്ത്രജ്ഞനും കണ്ണൂർ തളിപ്പറമ്പ് സ്വദേശിയുമായ ഡോ. ജാഫർ അലി പാറോൽ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പബ്ലിക് അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാൻസ്പോർേട്ടഷൻ ഉന്നതസംഘം കഴിഞ്ഞ ദിവസം പൈലറ്റ് പ്രോജക്ട് കണ്ട് വിലയിരുത്തി തൃപ്തി രേഖപ്പെടുത്തി. പാലത്തിൽ ഘടിപ്പിച്ച സെൻസറുകൾ നൽകുന്ന ഡേറ്റ വിശകലനം ചെയ്ത് ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. ഗൾഫ് മേഖലയിൽ ഇത്തരത്തിൽ ആദ്യത്തെ പദ്ധതിയാണിത്. സെൻസറിങ് സാേങ്കതികവിദ്യ, ഇൻറർനെറ്റ് ഒാഫ് തിങ്സ്, ഡേറ്റ അനലിറ്റിക്സ് എന്നിവയെ സമന്വയിപ്പിക്കുന്ന അത്യാധുനിക സാേങ്കതിക വിദ്യയാണിത്.
ഡോ. ജാഫർ അലി പാറോലിെൻറ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത പ്രോേട്ടാടൈപ് സ്ട്രക്ചറൽ കണ്ടീഷൻ മോണിറ്ററിങ് വിശദമായ പഠനം നടത്തി കുവൈത്തിലെ മുഴുവൻ പാലങ്ങളിലും സ്ഥാപിക്കാൻ താൽപര്യമുണ്ടെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ സുഹ അഷ്കനാനി പറഞ്ഞു. കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയാണ് തത്സമയം ട്രക്കിെൻറ ഭാരം മനസ്സിലാക്കുന്നത്. അമിതഭാര വാഹനങ്ങൾ പാലങ്ങളുടെ ഉറപ്പിനെ ബാധിക്കുന്നതായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇതിന് പ്രസക്തിയേറെയാണ്. അറ്റകുറ്റപ്പണി ചെലവ് കുറക്കാനും സുരക്ഷ ഉറപ്പാക്കാനും ഈ ഉപകരണം സഹായിക്കും. പാലത്തിെൻറ ലൈഫ് സൈക്കിൾ ചെലവ് കുറക്കാൻ ഇൗ അത്യാധുനിക രീതി സഹായിക്കുമെന്ന് സംഘത്തിലുണ്ടായിരുന്ന കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. ഹസൻ കമാൽ പറഞ്ഞു.
കാലപ്പഴക്കം നോക്കിയുള്ള ഉൗഹത്തിനെ അടിസ്ഥാനമാക്കാതെ തന്നെ ഉറപ്പ് പരിശോധിക്കാൻ കഴിയുമെന്നതാണ് മേന്മ. സൈറ്റ് സന്ദർശനത്തിൽ ശാസ്ത്ര ഗവേഷണ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. സമീറ ഉമർ, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഉസാമ അൽ സായിഗ്, ഡോ. ശൈഖ അൽ സനദ്, കുവൈത്തിലെ ഫ്രഞ്ച് അംബാസഡർ ആൻക്ലെയർ ലെജൻഡ്ര എന്നിവരുമുണ്ടായിരുന്നു. എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ഉപയോഗിക്കുന്ന സാേങ്കതിക വിദ്യയുടെ വകഭേദമാണ് പുതിയ ഡിവൈസ്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന ഡോ. ജാഫർ അലി പാറോൽ അവിടത്തെ അനുഭവസമ്പത്ത് സിവിൽ എൻജിനീയറിങ് രംഗത്ത് ഉപയോഗപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.