കുവൈത്ത് സിറ്റി: ഖൈത്താനിൽ കെട്ടിടത്തിന് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. കെട്ടിടത്തിന്റെ പുറത്തെ മുറിയിലാണ് തീപടർന്നത്. നിരവധി വസ്തുക്കൾ കത്തിനശിച്ചു. ഫർവാനിയ, സബാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയെ ഉടൻ അപകടസ്ഥലത്തേക്ക് വിന്യസിച്ചു.
തീ വൈകാതെ നിയന്ത്രണ വിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു. ചൂട് കൂടിയതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പുലർത്താനും അപകടം സംഭവിച്ചാൽ ഉടൻ ഫയർഫോഴ്സിനെ അറിയിക്കാനും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.