കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗൾഫ് (ജി.സി.സി) ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഉച്ചകോടിക്കുമുമ്പ് റോഡുകളിലെ പണികള്‍ പൂർത്തീകരിക്കും. ഇത് അവസാന ഘട്ടത്തിലാണ്. എയർപോർട്ട് റോഡിലെ അറ്റകുറ്റപ്പണികളും വശങ്ങളിലെ ലാൻഡ്സ്കേപ്പിങ്ങുമായി ബന്ധപ്പെട്ട ജോലികളും റോഡ്സ് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വിമാനത്താവളത്തിലെ റൗണ്ട് എബൗട്ടിൽ നിന്ന് ആരംഭിച്ച് ബയാൻ പാലസ് വരെയുള്ള എയർപോർട്ട് റോഡിലെ പ്രദേശത്താണ് റോഡ് സൗന്ദര്യവത്കരണ പദ്ധതി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
ഡിസംബർ ഒന്നിനാണ് 45ാമത് ജി.സി.സി ഉച്ചകോടി കുവൈത്തിൽ നടക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി അന്നേദിവസം രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് പ്രാദേശിക ബാങ്കുകൾ അവധിയായിരിക്കുമെന്നും കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.