നി​യ​മ​ലം​ഘ​ന​ത്തെ തുടർന്ന് പൊളിച്ചുനീക്കിയ കെട്ടിടഭാഗം

നി​ര​വ​ധി നി​ർ​മി​തി​ക​ൾ പൊ​ളി​ച്ചു; കെ​ട്ടി​ട നി​യ​മ​ ലം​ഘ​ന​ങ്ങ​ൾ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കെ​ട്ടി​ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​ന്നു. ഫ്ലാ​റ്റു​ക​ളു​ടെ​യും താ​മ​സ​യി​ട​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യു​ള്ള അ​ന​ധി​കൃ​ത നി​ർ​മി​തി​ക​ൾ പൊ​ളി​ച്ചുനീ​ക്കി ത്തുടങ്ങി. കെ​ട്ടി​ട​ങ്ങ​ളു​ടെ ബേ​സ്മെ​ന്റി​ലു​ള്ള എ​ല്ലാ നി​ർ​മി​തി​ക​ളും ഉ​ട​ന​ടി നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​നം തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഫ്ലാ​റ്റു​ക​ളു​ടെ ബേ​സ്മെ​ന്റി​ലും പാ​ർ​ക്കി​ങ് ഇ​ട​ങ്ങ​ളി​ലും ഗ്ലാ​സ് ഇ​ട്ട് മ​റ​ക്ക​ൽ, സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്താ​നും പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നു​മു​ള്ള ഹാ​ൾ ആ​ക്കി മാ​റ്റ​ൽ, സ്റ്റോ​ർ സം​വി​ധാ​നം ഒ​രു​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​വ പൊ​ളി​ച്ചു നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫ്ലാ​റ്റു​ക​ളോ​ടു ചേ​ർ​ന്ന് സ്ഥാ​പി​ച്ച ഷോ​പ്പു​ക​ളും പൊ​ളി​ച്ചു നീ​ക്കു​ന്നു​ണ്ട്. അ​ബ്ബാ​സി​യ​യി​ൽ ഇ​ത്ത​രം ഷോ​പ്പു​ക​ൾ പൊ​ളി​ച്ചു നീ​ക്കി. പ്ര​വാ​സി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Building violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.