കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു. അൽ സമൂദ് സെന്ററിൽനിന്നുള്ള അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ മറ്റു വാഹനങ്ങളിലേക്ക് പടരുന്നത് തടഞ്ഞു.
തീപിടിത്തം വൈകാതെ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി കത്തി. ആർക്കും പരിക്കുകളോ മറ്റു വ്യാപകമായ നാശനഷ്ടങ്ങളോ ഇല്ലെന്നും അഗ്നിശമനസേന വ്യക്തമാക്കി.
അതിനിടെ, ശർഖിലെ കെ.ബി.ടി ടവറിൽ ചൊവ്വാഴ്ച രാവിലെ തീപിടിത്തം ഉണ്ടായി. ബേസ്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം ശ്രദ്ധയിൽപെട്ട ഉടനെ 10ഓളം യൂനിറ്റ് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. കെട്ടിടത്തിലെ മുഴുവൻ തൊഴിലാളികളെയും പുറത്തിറക്കി. 40 നിലകളുള്ള രാജ്യത്തെ ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാണിത്. അനിഷ്ട സംഭവങ്ങൾ ഇല്ലാതെ വൈകാതെ തീ നിയന്ത്രണവിധേയമാക്കി. കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
കെ.ബി.ടി ടവറിൽ എത്തിയ അഗ്നിശമനസേന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.