വിവിധ ഉൽപന്നങ്ങൾക്ക്​ 70 ശതമാനം വരെ വിലക്കുറവ്​

ബിസിനസ്​: ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ 23 മുതൽ

കുവൈത്ത്​ സിറ്റി: മേഖലയിലെ മുൻനിര ​റീ​​െട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ്​ സൂപ്പർ ഫ്രൈഡേ പ്രമോഷൻ കാമ്പയിന്​​ ഒരുങ്ങി. നവംബർ 23 മുതൽ ഡിസംബർ അഞ്ചുവരെ നീളുന്ന കാമ്പയിനിൽ ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ, മൊബൈൽ ഫോൺ, ഫാഷൻ ഉൽപന്നങ്ങൾ, ഗ്രോസറി, ഫ്രഷ്​ ഫുഡ്​ തുടങ്ങിയവക്ക്​ വൻ വിലക്കുറവാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. തങ്ങളുടെ ഏറ്റവും വലിയ പ്രമോഷൻ കാമ്പയിനാണ്​ സൂപ്പർ ഫ്രൈഡേ എന്നും വിവിധ ഉൽപന്നങ്ങൾക്ക്​ 70 ശതമാനം വരെ വിലക്കുറവ്​ ലഭിക്കുമെന്നും ഡയറക്​ടർ മുജീബ്​ റഹ്​മാൻ പറഞ്ഞു.

സ്​റ്റോർ ഒാഫറുകൾക്ക്​ പുറമെ സൗജന്യ ഡെലിവറി​യോടെ എക്​സ്​ക്ലൂസിവ്​ ഒാൺലൈൻ ഡിസ്​കൗണ്ടും ലഭിക്കും. ബാങ്കുകളും ഇ-പേ​​മെൻറ്​ പ്ലാറ്റ്​ഫോമുകളുമായി ചേർന്ന്​ കാഷ്​ബാക്ക്​, അഡീഷനൽ ഡിസ്​കൗണ്ട്​ വൗച്ചർ തുടങ്ങിയവും നൽകിവരുന്നു. ആവശ്യക്കാർ കൂടുതലാവും എന്നത്​ മുൻകൂട്ടിക്കണ്ട്​ കൂടുതൽ വാഹനങ്ങളും ജീവനക്കാരെയും ഏർപ്പെടുത്തുന്നുണ്ട്​. കുവൈത്തിലെ ലുലുവി​െൻറ 10 സ്​റ്റോറുകളിലും www.luluhypermarket.com എന്ന വെബ്​സൈറ്റിലൂടെയുള്ള ഒാൺലൈൻ പർച്ചേസിനും ഒാഫറുകൾ ലഭ്യമാണ്​.

ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ്​ ലഭ്യമാക്കുന്നത്​. കോവിഡ്​ പശ്ചാത്തലത്തിൽ പ്രത്യേകമായ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങളും ജീവനക്കാരുമായി സമ്പർക്കമില്ലാതെ സാമൂഹിക അകലം പാലിച്ചുള്ള പർച്ചേസിനും പണമടക്കലിനും സൗകര്യമൊരുക്കിയതായും വെയർ ഹൗസുകളും വാഹനങ്ങളും ഇടക്കിടെ അണുമുക്​തമാക്കുന്നതായും മാനേജ്​മെൻറ്​ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.