കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്രയിൽ സബ്സിഡിയിൽ നൽകുന്ന കാലിത്തീറ്റ കരിഞ്ചന്തയിൽ വിൽക്കുന്നത് പിടികൂടി. വാണിജ്യ മന്ത്രാലയത്തിലെയും കാർഷിക, മത്സ്യവിഭവ അതോറിറ്റിയിലെയും ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപരിശോധനയിൽ 3000 ചാക്ക് സബ്സിഡി കാലിത്തീറ്റ പിടികൂടി. സബ്സിഡി ഉൽപന്നങ്ങൾ മറിച്ചുവിറ്റവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും ഇവർക്കുള്ള കാർഷിക സഹായം നിർത്തിവെക്കുമെന്നും അധികൃതർ വ്യക്തമാക്കി.
റേഷൻ ഭക്ഷ്യ ഉൽപന്നങ്ങൾ മറിച്ചുവിൽക്കുന്നത് രാജ്യത്ത് വ്യാപകമാണ്. ഇത്തരം നിരവധി സംഭവങ്ങൾ അധികൃതർ കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയിരുന്നു. കസ്റ്റംസും വാണിജ്യ മന്ത്രാലയവും വിഷയത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. വൻതോതിൽ കാലിത്തീറ്റയും മറിച്ചുവിൽക്കുന്നുവെന്നാണ് പുതിയ സംഭവവികാസം വ്യക്തമാക്കുന്നത്. നേരേത്തയും ഇത്തരം സംഭവങ്ങൾ പിടികൂടിയിട്ടുണ്ടെങ്കിലും വലിയതോതിൽ കരിഞ്ചന്ത പ്രവർത്തിക്കുന്നത് അധികൃതരെ ജാഗ്രതയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.