കുവൈത്തിലെ പ്രമുഖ ബാങ്കായ സി.ബി.കെയുടെ വാര്‍ഷിക മെഗാ സമ്മാനം മലയാളിക്ക്

കുവൈത്ത് സിറ്റി: കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ (സി.ബി.കെ) വാര്‍ഷിക മെഗാ സമ്മാനം മലയാളിക്ക്. കുവൈത്തിലെ ആദ്യ കാല മാധ്യമപ്രവർത്തകന്‍ മലയിൽ മൂസക്കോയക്കാണ് നറുപ്പെടുപ്പില്‍ പതിനഞ്ച് ലക്ഷം ദിനാർ (ഏകദേശം 40 കോടി രൂപ) സമ്മാനം ലഭിച്ചത്.

കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയ കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്റെ എഡിറ്റർ ആയിരുന്നു. നിലവിൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂള്‍ ഡയറക്ടർ ആണ്.

കഴിഞ്ഞ വര്‍ഷവും മാസാന്ത നറുപ്പെടുപ്പില്‍ ഇദ്ദേഹത്തിന് അയ്യായിരം ദിനാര്‍ ലഭിച്ചിരുന്നു.

Tags:    
News Summary - CBK bank's annual mega prize for Malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.