കുവൈത്ത് സിറ്റി: സെൻറ് തോമസ് മാർത്തോമാ ചർച്ച് കുവൈത്ത് ആദ്യഫല പെരുന്നാളിന്റെ റാഫിൾ കൂപ്പൺ ഉദ്ഘടനം ഫാ.ഡോ. കെ. തോമസ് നിർവഹിച്ചു. കുവൈത്ത് സെൻറ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ബിനു ചെറിയാൻ, വൈസ് പ്രസിഡന്റ് തോമസ് പി. എബ്രഹാം, ഇടവക സെക്രട്ടറി റെജി കാർത്തികപള്ളി, കൺവീനർ ജിജി മാത്യു ജോർജ് എന്നിവർ സംസാരിച്ചു. ഷിബു ചെറിയാൻ, മോൻ മാത്യു, ക്രിസ്റ്റി തോമസ്, റോഷൻ പി. ജേക്കബ് ,അരുൺ കോശി, സാമൂവൽ കുട്ടി ചാക്കോ, എബ്രഹാം വർഗീസ് എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി എട്ടിന് നാഷനൽ ഇവാഞ്ജലിക്കൽ ചർച്ചിലാണ് ആദ്യഫല പെരുന്നാൾ. രാവിലെ ഒമ്പതു മുതൽ വൈകിട്ട് 5.30 വരെ വിവിധ പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.