കുവൈത്ത് സിറ്റി: പരിസ്ഥിതി പബ്ലിക് അതോറിറ്റി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച് ച് കുവൈത്തിലെ കടൽത്തീരങ്ങളിലും പാർക്കുകളിലും ജാബിർ പാലത്തിലും ദ്വീപുകളിലും മറ് റു പൊതു സ്ഥലങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിച്ചു. പരിസ്ഥിതി നിയമലംഘനങ്ങൾ തടയാൻ ഉദ്ദേശിച്ചാണ് വ്യാപകമായി കാമറ സ്ഥാപിച്ചത്. കാമറകൾ ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമുമായും പരിസ്ഥിതി പബ്ലിക് അതോറിറ്റിയുമായും ബന്ധിപ്പിച്ചിട്ടുണ്ട്.
പാർലമെൻറ് അംഗം അഹ്മദ് അൽ ഫാദിലിെൻറ നിർദേശം അംഗീകരിച്ച് കൂടുതൽ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അതോറിറ്റി. കാമറകൾക്കുപുറമെ പരിസ്ഥിതി പൊലീസ് ഇത്തരം സ്ഥലങ്ങളിൽ റോന്തുചുറ്റിയും കുറ്റകൃത്യങ്ങൾ പിടികൂടും. പ്രധാനമായും വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സ്ഥാപിക്കുന്നത്. പരിസ്ഥിതി നിയമലംഘനങ്ങൾക്ക് കടുത്തശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
കടലോരങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ 10,000 ദീനാർ പിഴ നൽകേണ്ടി വരും. പൊതുസ്ഥലത്ത് സിഗരറ്റ്കുറ്റി വലിച്ചെറിയുന്നത് ഉൾപ്പെടെ പരിസ്ഥിതി നിയമലംഘനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശൈഖ് ജാബിർ കോസ്വേയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഒരു വർഷം മുതൽ മൂന്നുവർഷംവരെ തടവും 5000 ദീനാർ മുതൽ 50,000 ദീനാർവരെ പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.