കുവൈത്ത് സിറ്റി: രാജ്യത്ത് റോഡുകളിലെ നിരീക്ഷണ കാമറകൾ വിപുലീകരിക്കും. നിലവിൽ അമിതവേഗത കണ്ടെത്താൻ 570 നിരീക്ഷണ കാമറകളാണുള്ളത്. ഇത് 1000 ആയി ഉയർത്തുമെന്ന് ഗതാഗത വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയ റോഡുകൾ ഗതാഗത യോഗ്യമാകുന്നതോടെ നിരീക്ഷണ കാമറകളുടെ എണ്ണം വീണ്ടും കൂട്ടേണ്ടി വരും. രാത്രിയിലും മറ്റും റോഡുകളിൽ യുവാക്കൾ വാഹനം കറക്കി നടത്തുന്ന അഭ്യാസപ്രകടനങ്ങൾ കണ്ടെത്താൻ മൊബൈൽ നിരീക്ഷണ കാമറകൾ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഗതാഗതകുരുക്കൾ ഉണ്ടാവാൻ കാരണക്കാരായവരെ കണ്ടെത്താനും നടപടികൾ സ്വീകരിക്കാനും ഇതുവഴി സാധിക്കും. പ്രധാനറോഡുകളിലെ ഗതാഗത കുരുക്കുകൾ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാൻ ഒമ്പത് മൊബൈൽ നിരീക്ഷണ കാമറകൾ കഴിഞ്ഞ ദിവസം സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.