കുവൈത്ത് സിറ്റി: ഈ ആഴ്ച രാജ്യത്ത് മിതമായ ചൂടുള്ള കാലാവസ്ഥയും തീരപ്രദേശങ്ങളിൽ ഈർപ്പവും ഇടക്കിടെയുള്ള മഴയും ഉണ്ടാകുമെന്ന് സൂചന. പകൽ ചൂട് ശരാശരി 34 മുതൽ 36 ഡിഗ്രി വരെ ആയിരിക്കും. അതേസമയം രാത്രി താപനില 19-21 ഡിഗ്രി വരെ കുറയും. ശനിയാഴ്ച അന്തരീക്ഷ ചൂടുള്ളതും ഭാഗികമായി മേഘാവൃതമായിരിക്കും. ചൂട് 36 മുതൽ 28 ഡിഗ്രി വരെ ഏറ്റകുറച്ചിലുകളോടെ കാണപ്പെടും. രാത്രിയിൽ താപനില 22 മുതൽ 24 ഡിഗ്രി വരെ ആയിരിക്കുമെന്നും കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. അതേസമയം, കഴിഞ്ഞ മൂന്നു ദിവസങ്ങളായി രാജ്യത്ത് പൊതുവെ മിതമായ കാലാവസ്ഥയായിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും പലയിടങ്ങളിലും മഴ എത്തി. വെള്ളിയാഴ്ചയും താപനിലയിൽ വലിയ ഉയർച്ച അനുഭവപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.