കുവൈത്ത് സിറ്റി: രാജ്യത്ത് വരുംദിവസങ്ങളിൽ മഴക്ക് സാധ്യത. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയും മഴക്ക് സാധ്യത പറഞ്ഞിരുന്നെങ്കിലും ചെറിയരീതിയിൽ മാത്രമാണ് എത്തിയത്. രാജ്യത്ത് കാലാവസഥ മാറ്റം പ്രകടമായി തുടങ്ങി. അതിന്റെ ഭാഗമായാണ് മഴ എത്തുന്നത്. വൈകാതെ തണുപ്പുകാലത്തിലേക്ക് രാജ്യം പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.