എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​വൈ​ത്ത്-​ക​ണ്ണൂ​ർ സ​ർ​വി​സി​ൽ മാ​റ്റം

കു​വൈ​ത്ത് സി​റ്റി: ഈ ​മാ​സം 30, ഡി​സം​ബ​ർ ഏ​ഴ് തീ​യ​തി​ക​ളി​ൽ കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ക​ണ്ണൂ​ർ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു​ക​ൾ റ​ദ്ദാ​ക്കി. ഈ ​തീ​യ​തി​ക​ൾ​ക്കു പ​ക​രം തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ക​രം സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. റ​ദ്ദാ​ക്കി​യ സ​ർ​വി​സു​ക​ൾ​ക്കു പ​ക​രം ഡി​സം​ബ​ർ ഒ​ന്ന്, എ​ട്ട് തീ​യ​തി​ക​ളി​ലാ​ണ് പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ർ​വി​സു​ക​ളി​ൽ മാ​റ്റ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. റ​ദ്ദാ​ക്കി​യ ദി​വ​സ​ങ്ങ​ളി​ൽ ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്ക് ഏ​ഴു ദി​വ​സ​ത്തി​നി​ടെ​യു​ള്ള മ​റ്റു ദി​വ​സ​ങ്ങ​ളി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി ഫ്ലൈ​റ്റ് മാ​റ്റം നേ​ടാം.

അ​ല്ലെ​ങ്കി​ൽ റീ​ഫ​ണ്ടോ​ടെ റ​ദ്ദാ​ക്കാം. പു​തു​ക്കി​യ സ​മ​യ​ക്ര​മം ടി​ക്ക​റ്റ് എ​ടു​ത്ത യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ, ന​വം​ബ​ർ 30, ഡി​സം​ബ​ർ ഏ​ഴ് തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള കു​വൈ​ത്ത് സ​ർ​വി​സ് ര​ണ്ടു മ​ണി​ക്കൂ​ർ നേ​ര​ത്തേ​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കും വി​മാ​നം മാ​റാ​നും ടി​ക്ക​റ്റ് റ​ദ്ദാ​ക്കാ​നും സൗ​ജ​ന്യ അ​വ​സ​ര​മു​ണ്ട്. അ​തേ​സ​മ​യം, ഡി​സം​ബ​റി​ലെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റി​യ സ​മ​യം ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഉ​യ​ർ​ച്ച​യു​ണ്ട്. ഡി​സം​ബ​ർ ആ​ദ്യ​ത്തി​ൽ കു​വൈ​ത്തി​ൽ​നി​ന്ന് 50 ദീ​നാ​റി​ന് താ​ഴെ ക​ണ്ണൂ​രി​ലേ​ക്ക് ടി​ക്ക​റ്റ് ല​ഭി​ക്കും.

എ​ന്നാ​ൽ, അ​വ​സാ​ന​ത്തി​ൽ ഇ​ത് 65 ദീ​നാ​റി​ന് മു​ക​ളി​ലെ​ത്തും. ക​ണ്ണൂ​രി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള നി​ര​ക്ക് ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ൽ ഉ​യ​രു​ന്നു​ണ്ട്. അ​തി​നി​ടെ, ഡി​സം​ബ​ർ ര​ണ്ടി​ന് പു​ല​ർ​ച്ച ഒ​രു​മ​ണി​ക്ക് കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​ന​വും റ​ദ്ദാ​ക്കി. ഈ ​യാ​ത്ര​ക്കാ​ർ​ക്ക് ഡി​സം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക്ക് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Change in Air India Express Kuwait-Kannur Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.