കുവൈത്ത് സിറ്റി: റമദാനിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം. മിഷ്രിഫ് ഫെയർ ഗ്രൗണ്ടിലെ കേന്ദ്രം രാവിലെ പത്തുമുതൽ രാത്രി പത്തുവരെ പ്രവർത്തിക്കും.
നസീം, മസായീൽ ഹെൽത്ത് സെൻററുകളിൽ രണ്ട് ഷിഫ്റ്റായാണ് വാക്സിൻ നൽകുക. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ആദ്യ ഷിഫ്റ്റും രാത്രി എട്ടുമുതൽ 12 വരെ രണ്ടാമത്തെ ഷിഫ്റ്റും പ്രവർത്തിക്കും. പ്രൈമറി ഹെൽത്ത് സെൻററുകളിലെയും സ്കൂളുകളിലെയും കുത്തിവെപ്പ് കേന്ദ്രങ്ങൾ രാത്രി എട്ടുമുതൽ 12 വരെയാണ് പ്രവർത്തിക്കുക.
അപ്പോയ്ൻറ്മെൻറ് ലഭിച്ച കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അഭ്യർഥിച്ചു. രാത്രികാല കർഫ്യൂ നിലവിലുണ്ടെങ്കിലും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ഇളവുണ്ട്. കർഫ്യൂ പരിശോധനക്കുള്ള സുരക്ഷ ഉദ്യോഗസ്ഥർക്ക് കുത്തിവെപ്പിന് അപ്പോയ്ൻറ്മെൻറ് ലഭിച്ചതിെൻറ രേഖകൾ കാണിച്ചാൽ മതിയെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഏഴ് കുത്തിവെപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. ഇതോടെ ആകെ കുത്തിവെപ്പ് കേന്ദ്രങ്ങൾ 22 ആയി.
ഇതിന് പുറമെ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകളും പ്രവർത്തിക്കുന്നു. സഹകരണ സംഘങ്ങളിലെയും മസ്ജിദുകളിലെയും ജീവനക്കാർക്ക് മൊബൈൽ യൂനിറ്റുകളാണ് കുത്തിവെപ്പെടുക്കുന്നത്.
പരമാവധി പേർക്ക് പെെട്ടന്ന് കോവിഡ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്.
വാക്സിൻ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടതോടെ കൂടുതൽ കേന്ദ്രങ്ങൾ തുറന്ന് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനാണ് നീക്കം. ഏഴര ലക്ഷത്തിനുമേൽ ആളുകൾക്ക് ഇതിനകം വാക്സിൻ നൽകി. വരുന്ന ആഴ്ചകളിൽ നിരക്ക് ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.