കുവൈത്ത് സിറ്റി: താമസം മാറിയിട്ടും പുതിയ വിലാസം സിവിൽ ഐഡി കാർഡിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരും. ഈ കാര്യം അധികൃതർ വീണ്ടും ഉണർത്തി. താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചതിനാൽ മറ്റിടത്തേക്ക് മാറിയവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്ത 322 പേരുടെ അഡ്രസുകള്‍ അടുത്തിടെ സിവില്‍ ഐ.ഡി കാര്‍ഡുകളിൽ നിന്ന് നീക്കം ചെയ്തു. ഇവരുടെ വിലാസത്തിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചതിനെ തുടര്‍ന്നാണ് അഡ്രസ്സുകള്‍ ഒഴിവാക്കിയതെന്ന് സിവില്‍ ഇൻഫർമേഷൻ അറിയിച്ചു.
താമസം മാറിയവര്‍ തങ്ങളുടെ വിലാസങ്ങള്‍ ഒരു മാസത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാൻപവർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അഡ്രസ്സ് വാലിഡിറ്റി പരിശോധിച്ച് വിലാസം അപ്ഡേറ്റ് ചെയ്യാം.
വിലാസം അപ്ഡേറ്റ് ചെയ്യാത്തവര്‍ക്ക് 100 ദീനാർ പിഴയും നിയമ നടപടികളും നേരിടേണ്ടി വരും. സിവില്‍ ഐ.ഡി ഓഫിസുകള്‍ സന്ദര്‍ശിക്കാതെ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയും അഡ്രസ് അപ്ഡേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.