കുവൈത്ത് സിറ്റി: സ്വര്‍ണക്കടത്തിന്റേയും ഹവാലയുടേയും പേരുപറഞ്ഞ് മലപ്പുറം ജില്ലയെ അപമാനിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവനയിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ശക്തമായി പ്രതിഷേധിച്ചു.
സംഘ് പരിവാറുമായി ബന്ധപ്പെടുത്തി സംസ്ഥാനത്തെ നിയമപാലകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വരുന്ന ആരോപണങ്ങളും ആര്.എസ്.എസ് നേതാവ് ഇതുസംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുമുൾപ്പെടെ രാഷ്ട്രീയ ചര്‍ച്ചയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ സുതാര്യവും നീതിബോധത്തോടെയും കൈകാര്യം ചെയ്യേണ്ട അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടലിന് ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയ പ്രേരിതമായ ആരോപണമുന്നയിച്ച് മലപ്പുറത്തെ ജനങ്ങളെ സംശയത്തിന്റെ മുള്‍മുനയിലാക്കുകയാണ്. സംഘ് പരിവാറിന്റെ അജണ്ടകള്‍ക്ക് വഴിയൊരുക്കിക്കൊടുക്കുന്ന ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണെന്നും കെ.ഐ.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.