കുവൈത്ത് സിറ്റി: കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനയില്‍നിന്ന് ഭേക്ഷ്യാൽപന്നങ്ങള്‍ ഇ റക്കുമതി ചെയ്യുന്നത് നിരോധിക്കാന്‍ ലോകാരോഗ്യ സംഘടന ഇതുവരെ ശിപാര്‍ശ നല്‍കിയിട്ട ില്ലെന്നു കുവൈത്ത് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. ലോകത്തെ ഒരു രാജ്യവും ചൈനയില്‍നിന്നുള്ള ഇറക്കുമതി നിരോധിച്ചിട്ടില്ലെന്നും അതോറിറ്റി സൂചിപ്പിച്ചു.ആരോഗ്യ സംഘടനകള്‍ നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊറോണ ഭക്ഷണത്തിലൂടെ പകരില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സാങ്കേതിക വിഭാഗം തലവന്‍ ഡോ. റീം അല്‍ ഫലീജ് വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട് ജി.സി.സി ഉൾപ്പെടെ കൂട്ടായ്മകളുമായും മറ്റു സുഹൃദ്രാഷ്ട്രങ്ങളുമായും ചർച്ച നടത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നെറ്റ്വര്‍ക്കിെൻറ പഠന റിപ്പോര്‍ട്ടുകള്‍ പിന്തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വൃത്തിയുള്ളതും ആരോഗ്യദായകവുമായ ഭക്ഷണം കഴിക്കാൻ ജനം ശ്രദ്ധിക്കണമെന്നും ഇറച്ചിപോലുള്ള ഭക്ഷണം നന്നായി വേവിച്ചുമാത്രം കഴിക്കണമെന്നും റീം അൽ ഫലീജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.