കുവൈത്ത് സിറ്റി: മെഡിക്കൽ രംഗത്തെ പ്രമുഖരായ സിറ്റി ക്ലിനിക് ഗ്രൂപ് 17ാം വാർഷികം വിപുലമായി ആഘോഷിച്ചു. ക്രൗൺ പ്ലാസയിൽ നടന്ന ആഘോഷത്തിൽ മാനേജ്മെന്റ് അംഗങ്ങളും സ്റ്റാഫും പങ്കെടുത്തു. കേക്ക് മുറിക്കൽ, മാജിക് ഷോ, മറ്റു കലാപരിപാടികൾ എന്നിവ നടന്നു.ആഘോഷപരിപാടിയിൽ നൗഷാദ് (എം.ഡി), ഇഖ്ബാൽ (ഡയറക്ടർ), ഇബ്രാഹീം (ജി.എം), ആനീ വൽസൻ (സി.ഇ.ഒ) എന്നിവർക്കൊപ്പം മുഹമ്മദ് ദൈഫുല്ല ബു രാമിഹ്, മുഹമ്മദ് റാഫി അൽ അവാദി, ഡോ. യാഖൂബ് അബ്ദുൽ കരീം അൽ ലഹോവ്, ഡോ. അശോക് ദേബ് എന്നിവരും പങ്കെടുത്തു.
വാർഷികാഘോഷ ഭാഗമായി സിറ്റി ക്ലിനിക്കിന്റെ മിർഗുബ്, മെഹബൂല, ഫഹാഹീൽ, അബ്ബാസിയ ക്ലിനിക്കുകളിലായി നൽകിയ സൗജന്യ ഹെൽത്ത് പാക്കേജ് 1000ത്തിലേറെ പേർ ഉപയോഗപ്പെടുത്തി.ഇതിൽ 40 ശതമാനം ആളുകൾക്ക് പ്രമേഹം കണ്ടെത്തി. പലർക്കും വൃക്കരോഗത്തിന്റെ സൂചനയും തെളിഞ്ഞു. ക്ലിനിക്കുകൾ വഴി സൗജന്യ ഷുഗർ മെഷീനുകൾ വിതരണം ചെയ്തു.
സ്തനാർബുദ ബോധവത്കരണവും നടത്തി.സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന വനിത വെൽനസ് പാക്കേജുകൾ പുനരാരംഭിച്ചതായും പരിശോധനകൾക്ക് കൂടുതൽ ഇളവുകളും പ്രത്യേക പാക്കേജുകളും അവതരിപ്പിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ നൽകുമെന്നും സിറ്റി ക്ലിനിക് ഗ്രൂപ് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.