കുവൈത്ത് സിറ്റി: ആരോഗ്യസേവന രംഗത്തെ പ്രമുഖരായ സിറ്റി ക്ലിനിക് ഗ്രൂപ് സേവനങ്ങൾ വിപുലപ്പെടുത്തുന്നു. സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ കുവൈത്തിലെ അഞ്ചാമത്തെ ശാഖ ഖൈത്താന്‍ ഇബ്നു സോഹര്‍ സ്ട്രീറ്റില്‍ വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. മുഹമ്മദ് അബ്ദുല്ല അൽ സമമി ബിൽഡിങ്, ബ്ലോക്ക്-7 ലാണ് പുതിയ ക്ലിനിക്. വിപുലമായ സൗകര്യത്തോടെയാണ് ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് പുതിയ ശാഖ ഉദ്ഘാടനം ചെയ്യുമെന്ന് സിറ്റി ക്ലിനിക് ജനറല്‍ മാനേജര്‍ ഇബ്രാഹിം അറിയിച്ചു.
മിതമായ നിരക്കില്‍ മികച്ച ചികത്സയും മെച്ചപ്പെട്ട പരിചരണവുമാണ് സിറ്റി ക്ലിനിക്കിന്റെ വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ പ്രവാസികൾ ഏറെ താമസിക്കുന്ന ഖൈത്താന്‍ മേഖലയില്‍ ആരോഗ്യപരിചരണത്തിന് പുതിയ സെന്റര്‍ പ്രയോജനപ്പെടുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ആയിരം പേര്‍ക്ക് സൗജന്യ ഹെല്‍ത്ത് പാക്കേജ് നല്‍കും.
സൗജന്യ ആരോഗ്യ പരിശോധനകളും സ്കൂളുകളിൽ ഡെന്റൽ സ്ക്രീനിങ് ക്യാമ്പുകളും ആസൂത്രണം ചെയ്യുന്നതായും അറിയിച്ചു. 2006ൽ കുവൈത്തിൽ സേവനമാരംഭിച്ച സിറ്റി ക്ലിനിക്കിന് ഇതോടെ മിർഗബ്, ഫഹാഹീൽ, എൽജീബ് അൽ ഷുയൂഖ്, മഹ്ബൂല, ഖൈത്താൻ എന്നിവിടങ്ങളിൽ ശാഖകളാകും.
ഗുണനിലവാരത്തിലും പ്രഫഷനൽ മികവിലും മുന്നിൽ നിൽക്കുന്നതിനൊപ്പം മൂല്യങ്ങളിൽ അടിയുറച്ചുനിന്നുള്ള പരിചരണമാണ് തങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു. ഫര്‍വാനിയ ക്രൗണ്‍ പ്ലാസയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ കെ.പി. ഇബ്രാഹിം, സി.ഇ.ഒ ആനി വല്സൻ, ചീഫ് ഫിനാൻസ് ഓഫിസർ അബ്ദുൽ സത്താർ, ഫഹാഹീൽ ബ്രാഞ്ച് മാനേജർ സതീഷ് മൻജപ്പ, മാർക്കറ്റിങ് മാനേജർ ഹാരിദ്, ഖൈത്താൻ ബ്രാഞ്ച് മാനേജർ ജോനാഥൻ പോൾ, ഇന്ത്യ ഡിവിഷൻ ഡയറക്ടർ ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.