സിറ്റി ക്ലിനിക് ഗ്രൂപ് ഇഫ്താർ സംഗമത്തിൽ മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫും കുടുംബാംഗങ്ങളും
കുവൈത്ത് സിറ്റി: സിറ്റി ക്ലിനിക് ഗ്രൂപ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക ഇഫ്താർ സംഘടിപ്പിച്ചു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന സംഗമത്തിൽ സ്പോൺസർമാരും, വിവിധ മേഖലയിൽ നിന്നുള്ള അതിഥികളും പങ്കെടുത്തു.
സിറ്റി ക്ലിനിക് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.കെ.പി.നൗഷാദ് അതിഥികളെ സ്വാഗതം ചെയ്തു. സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ പുരോഗതിയിൽ ഓരോ വ്യക്തിയുടെയും സംഭാവനയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വളർച്ചക്ക് വലിയ പങ്ക് വഹിക്കുന്ന ജീവനക്കാരെ അഭിനന്ദിച്ചു.
സിറ്റി ക്ലിനിക് ഗ്രൂപ് ഇഫ്താർ സംഗമത്തിൽനിന്ന്
സിറ്റി ക്ലിനിക് ഗ്രൂപ് പാട്ണർ മുഹമ്മദ് ഇഖ്ബാൽ ക്ലിനികിന്റെ സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കി. ഡോ.അശോക് ദേബ്, ഡോ.ഫിലിപ്പ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു. നിസാർ അഹമ്മദ് റമദാൻ സന്ദേശം നൽകി. മിഹമ്മദ് സൈഹാൻ ഖുർആൻ പാരായണം നടത്തി.
പുതിയ സി.ഇ.ഒ സജ്ജാദ് ജാവീദ് നേതൃത്വത്തിൽ സിറ്റി ക്ലിനിക് ഗ്രൂപ് ആരോഗ്യ സേവനങ്ങൾ, സാമൂഹിക ഉത്തരവാദിത്തം, നവീകരണം എന്നിവയിൽ പുതിയ വാതിലുകൾ തുറക്കുമെന്ന് സംഗമം വാഗ്ദാനം ചെയ്തു.
ഡെപ്യൂട്ടി ജനറൽ മാനേജർ സതീഷ് മഞ്ജപ്പ നന്ദി പ്രസംഗം നടത്തി. മാനേജ്മെന്റ്, ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർക്കിടയിലെ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതായി സംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.