കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി സിറ്റി ക്ലിനിക് ഗ്രൂപ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. അംബാസഡറുടെ മികവാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച സിറ്റി ക്ലിനിക് ഗ്രൂപ്, തങ്ങളുടെ കുവൈത്തിലെ ആരോഗ്യസേവന രംഗങ്ങൾ വിശദീകരിച്ചു. ഇന്ത്യയിലെ അപ്പോളോ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് തുടങ്ങിയ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പുകളുമായി സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ ടൈഅപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തു. വിദഗ്ധ ചികിത്സയും നടപടിക്രമങ്ങളും തേടുന്ന രോഗികളുടെ റഫറൽ ഹബ്ബായി സിറ്റി ക്ലിനിക് പ്രവർത്തിക്കുന്നതും വിശദീകരിച്ചു. കുവൈത്തിൽനിന്നുള്ള നിരവധി രോഗികൾക്ക് ഇത് ഗുണം ചെയ്യുന്നതായും വ്യക്തമാക്കി.
സിറ്റി ക്ലിനിക് ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ, ജനറൽ മാനേജർ ഇബ്രാഹിം, ചീഫ് ഫിനാൻസ് ഓഫിസർ അബ്ദുൽ സത്താർ, മിർഖാബ് ബ്രാഞ്ച് മാനേജർ റഫാത്ത്, ഫഹാഹീൽ ബ്രാഞ്ച് മാനേജർ സതീഷ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അംബാസഡറുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നതായും അദ്ദേഹത്തിന്റെ മാർഗനിർദേശവും പിന്തുണയും തങ്ങളുടെ സേവനങ്ങൾക്കും പ്രവാസികൾക്കും ഏറെ ഗുണകരമാകുമെന്നും സിറ്റി ക്ലിനിക് ഗ്രൂപ് പ്രതിനിധികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.