കാ​ലാ​വ​സ്​​ഥ: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തിെൻറ ജാ​ഗ്ര​ത​നി​ർ​ദേ​ശം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​സ്​​ഥി​ര​മാ​യ കാ​ലാ​വ​സ്​​ഥ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും മ​റ്റും കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സു​ഡാ​നി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​​െൻറ തു​ട​ർ​ഫ​ല​ങ്ങ​ൾ കു​വൈ​ത്തു​ൾ​പ്പെ​ടെ മേ​ഖ​ല​ക​ളി​ൽ ഇ​നി​യു​മു​ണ്ടാ​യേ​ക്കാം. 
പൊ​ടി​ക്കാ​റ്റി​നും അ​തോ​ടൊ​പ്പം മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ അ​നു​ഭ​വ​പ്പെ​ട്ട​തു​പോ​ലു​ള്ള അ​ന്ത​രീ​ക്ഷം ഇ​രു​ണ്ട് മൂ​ടു​ന്ന പ്ര​തി​ഭാ​സ​വും ഉ​ണ്ടാ​യേ​ക്കാം. ഈ ​സ​മ​യ​ത്ത് കാ​ഴ്ച പ​രി​ധി വ​ള​രെ കു​റ​യും. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ ജാ​ഗ്ര​ത​യോ​ടെ വാ​ഹ​ന​മോ​ടി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - climate-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.