കുവൈത്ത് സിറ്റി: അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് അഗ്നിശമന വിഭാഗം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ മണിക്കൂറിൽ 50 വരെ കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. കാറ്റിെൻറ ശക്തിയിൽ കാഴ്ച പരിധി 1000 മീറ്റർ താഴുന്ന തരത്തിൽ പൊടിപടലങ്ങളുയരാനും ഇടയുണ്ട്. ജാഗ്രത കൈക്കൊണ്ടില്ലെങ്കിൽ വാഹനാപകടങ്ങൾക്ക് കാരണമാകും.
ഇടിയോടുകൂടിയ മഴപെയ്യാനും സാധ്യതയുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സഹായമാവശ്യമുള്ളവർ വകുപ്പിെൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയും രാജ്യത്ത് ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. കാഴ്ചപ്പരിധി കുറഞ്ഞതിനാൽ വാഹനമോടിക്കാൻ പ്രയാസപ്പെട്ടു. രാത്രി വൈകിയായതിനാൽ റോഡുകളിൽ അത്ര തിരക്ക് ഉണ്ടായിരുന്നില്ല. ഇത് അപകടങ്ങൾ കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.