ഹജ്ജ് സേവനങ്ങളും നിരക്കും നിരീക്ഷിക്കാൻ സമിതി

കുവൈത്ത് സിറ്റി: ഹജ്ജ് തീർഥാടനത്തിന് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ നിരീക്ഷണ സമിതിയെ നിയോഗിച്ചു. ഔഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് അസദ് അൽ ഇമാദി ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് കമ്മിറ്റി പ്രവർത്തിക്കുക.

ഹജ്ജ് സംഘങ്ങള്‍ ഈടാക്കുന്ന നിരക്ക്, നല്‍കുന്ന സേവനങ്ങള്‍ എന്നിവ നിരീക്ഷിക്കാനും ക്രമക്കേടുകള്‍ തടയാനും ലക്ഷ്യമിട്ടാണ് നടപടി. കുവൈത്തിൽനിന്ന്​ ഹജ്ജിന്​ പോകുന്നവർക്ക്​ ഈ വർഷം 3000 മുതൽ 4000 ദീനാർ വരെ ചെലവ്​ വരുമെന്നാണ്​ കണക്കുകൂട്ടൽ.

ഇത്​ മുൻവർഷങ്ങളെ അപേക്ഷിച്ച്​ 40 ശതമാനം അധികമാണ്​. ക്വാട്ട കുറച്ചതും യാത്രക്കും താമസത്തിനും മറ്റുമുള്ള ചെലവുകൾ വർധിച്ചതുമാണ് മൊത്തം ചെലവും വർധിപ്പിക്കുന്നത്.

Tags:    
News Summary - Committee to monitor Hajj services and rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.