കുവൈത്ത് സിറ്റി: പാർക്കിങ് സൗകര്യമൊരുക്കാൻ കമ്പനി രൂപവത്കരിക്കണമെന്ന കരടുനിർദേശം പാർലമെൻറിെൻറ നിയമകാര്യ സമിതി അംഗീകരിച്ചു.
ഉസാമ അൽ ഷാഹീൻ, അബ്ദുൽ അസീസ് അൽ സഖാബി, ഡോ. ഹമദ് അൽ മതർ എന്നിവരാണ് ഇതുസംബന്ധിച്ച് കരടുനിർദേശം സമർപ്പിച്ചത്. എം.പിമാരായ ഉസാമ അൽ മുനവർ, ബദർ അൽ ഹുമൈദി, ഡോ. ഹമദ് റൂഹൽദീൻ, ഡോ. ഹമദ് അൽ മതർ എന്നിവർ ഉൾപ്പെടുന്നതാണ് നിയമകാര്യ സമിതി.
24 ശതമാനം ഒാഹരി സർക്കാറിനും അനുബന്ധ ഏജൻസികൾക്കും, 26 ശതമാനം കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽനിന്ന് ലേലം വഴി തെരഞ്ഞെടുക്കപ്പെട്ടവർ, 50 ശതമാനം ഒാഹരി പബ്ലിക് സബ്സ്ക്രിപ്ഷനിലൂടെ കുവൈത്ത് പൗരന്മാർക്ക് എന്നിങ്ങനെ നൽകണമെന്നാണ് നിർദേശം.
ഇൗ കമ്പനി നഗരങ്ങളിൽ പെയ്ഡ് പാർക്കിങ് സമുച്ചയങ്ങളൊരുക്കണം. കുറഞ്ഞ സമയത്തേക്ക് പാർക്കിങ് സൗജന്യമാക്കണം. അതുകഴിഞ്ഞാൽ ഫീസ് ഇൗടാക്കാം. കാർ കഴുകൽ, അറ്റകുറ്റപ്പണി, ആക്സസറീസ് വിൽപന എന്നിവക്കും സംവിധാനമൊരുക്കണം. ഫീസ് ഇനത്തിൽ പിരിഞ്ഞുകിട്ടുന്ന തുക സ്റ്റേറ്റ് ട്രഷറിയിൽ അടക്കണം തുടങ്ങിയ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് കരടുബിൽ.
നിലവിൽ കുവൈത്തിൽ വലിയതോതിൽ പാർക്കിങ് പ്രശ്നം നേരിടുന്നുണ്ട്. റിയൽ എസ്റ്റേറ്റ് യൂനിയൻ നടത്തിയ പഠനപ്രകാരം പാർക്കിങ് സ്പേസ് ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 40 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അധികം കണ്ടെത്തേണ്ടതുണ്ട്. ഇതിന് 700 കോടി ദീനാറിെൻറ പദ്ധതി ആവശ്യമാണ്.
1990 മുതൽ 2009 വരെ കാലയളവിൽ പാർക്കിങ്ങിനു മാത്രമായി 19 കെട്ടിടങ്ങൾ രാജ്യത്ത് നിർമിക്കപ്പെട്ടു.
എന്നാൽ, 2009 മുതൽ ആകെ രണ്ടു കെട്ടിടങ്ങളാണ് ഇൗ അർഥത്തിൽ നിർമിച്ചത്. ഇക്കാലയളവിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. റോഡരികിൽ ആളുകൾ വാഹനം നിർത്തിപ്പോകേണ്ടിവരുന്നത് പാർക്കിങ്ങിന് വേറെ സ്ഥലമില്ലാത്തതുകൊണ്ടാണ്.
റോഡരികിലെ പാർക്കിങ്ങിനെതിരെ പൊലീസിന് നടപടിയെടുക്കാൻ കഴിയാത്തത് വേറെ സ്ഥലമില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നതിനാലാണ്. ഇൗ പ്രശ്നത്തിന് പരിഹാരം കാണാൻ വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതോടെ കഴിയുമെന്ന് പാർലമെൻറ് സമിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.