കുവൈത്ത് സിറ്റി: വിവിധ കാരണങ്ങളാൽ ഫയലുകൾ മരവിപ്പിക്കപ്പെട്ട കമ്പനികളിലെ വിദേശി ജീവനക്കാർക്ക് താമസരേഖ മാറ്റുന്നതിന് രണ്ടുമാസം സാവകാശം അനുവദിക്കും. 60 ദിവസത്തിനുള്ളിൽ ഇഖാമ സാധുതയുള്ളതാക്കി മാറ്റാത്തവർക്ക് പിന്നീട് അവസരം ഉണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക നടപടിക്രമങ്ങളിലെ അവ്യക്തതയുടെ പേരിൽ ഫയലുകൾ മരവിപ്പിക്കപ്പെട്ട (കോഡ് നമ്പർ 71) സ്ഥാപനങ്ങളിലെ വിദേശികൾക്കാണ് ഇൗ അവസരം നൽകുന്നത്. വിസക്കച്ചവടം സംശയിക്കുന്ന സ്ഥാപനങ്ങൾ വരെ അത്തരത്തിൽ ഫയലുകൾ മരവിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിൽപ്പെടാറുണ്ട്.
വിദേശ തൊഴിലാളികൾ സ്പോൺസറുടെ കീഴിൽ അല്ലാതെ ജോലി ചെയ്യുന്ന കമ്പനികളും ഈ പട്ടികയിലുണ്ട്.
ഈ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കമ്പനികളുടെയും ഫയലുകളും ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറും. സ്വദേശി വനിതകളുടെ ഭർത്താക്കന്മാർ, ഫലസ്തീൻ പാസ്പോർട്ടിലുള്ളവർ, ഭാര്യയും കുട്ടിയും കുവൈത്തിലുള്ള വിദേശികൾ എന്നിവരെ മാനുഷിക പരിഗണനയുടെ പേരിൽ ഇഖാമ മാറ്റ നടപടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.