കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു ആശുപത്രിയിലും നിലവിൽ കുട്ടികൾ കോവിഡ് ചികിത്സയിലില്ലെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന നാലുപേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിെൻറ സൂചകങ്ങളിലൊന്നാണിത്. രണ്ടു മാസത്തിനിടെ കോവിഡ് വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം 61 ശതമാനം കുറഞ്ഞു.
വിവിധ ആശുപത്രികളിൽ കോവിഡ് വാർഡുകളും 50 മുതൽ 60 ശതമാനം വരെ കുറച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി നേടാൻ കഴിഞ്ഞതാണ് വൈറസ് വ്യാപനത്തെ ചെറുക്കാൻ സഹായിച്ചതെന്നാണ് വിലയിരുത്തൽ. മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 99.1 ശതമാനവും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്.
കുത്തിവെപ്പ് എടുത്തവർക്കും കൊറോണ വൈറസ് ബാധിക്കുന്നുണ്ടെങ്കിലും മരണത്തിലേക്ക് എത്തുന്ന ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വാക്സിൻ സ്വീകരിച്ചവർക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് 50 ശതമാനവും രണ്ടു ഡോസും സ്വീകരിച്ചവർക്ക് 90 ശതമാനവും പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, 100 ശതമാനം പ്രതിരോധശേഷി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ് ജാഗ്രത തുടരണമെന്ന് പറയുന്നത്. മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മാർഗനിർദേശങ്ങളും കുത്തിവെപ്പെടുത്തവരും പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.