കുവൈത്ത് സിറ്റി: എം.എ. മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയും വയനാട് ജില്ല കമ്മിറ്റിയും സംയുക്തമായി അനുശോചനയോഗവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. മുതിർന്ന മുസ്ലിം ലീഗ് നേതാവും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ജമാൽ സാഹിബ്. വയനാട് ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല.
മുട്ടിൽ യതീംഖാനക്കായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു അദ്ദേഹം യോഗം അനുസ്മരിച്ചു. അബ്ദുൽ ഹഖീം അഹ്സനി പ്രാർഥനക്ക് നേതൃത്വം നൽകി. കുവൈത്ത് കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് എം.ആർ. നാസർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശറഫുദ്ദീൻ കണ്ണേത്ത് അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ. അബ്ദുറസാഖ്, എൻ.കെ. ഖാലിദ് ഹാജി,ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എം. ഇബ്രാഹിം ഹാജി, പി. അമ്മദ് എന്നിവർ സംസാരിച്ചു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഗഫൂർ വയനാട് സ്വാഗതവും, ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.