കുവൈത്ത് സിറ്റി: ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്തവരെ അഭിനന്ദിച്ച് നരേന്ദ്രമോദി.
വിവർത്തകരായ അബ്ദുല്ല അൽ ബറൂൻ, അബ്ദുൽ ലത്തീഫ് അൽ നെസെഫി എന്നിവരെ കുവൈത്ത് സിറ്റിയിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന പ്രവാസി വ്യാപാര-സംഘടന യോഗത്തിനിടയിലാണ് മോദി കണ്ടത്. ഇരുവരുടെയും പ്രവർത്തി ആഗോളതലത്തിൽ ഇന്ത്യൻ സംസ്കാരത്തിന്റെ ജനപ്രീതി ഉയർത്തിക്കാട്ടുന്നതാണെന്ന് മോദി പറഞ്ഞു. 101 കാരനായ മുൻ ഐ.എഫ്.എസ് ഓഫീസർ മംഗൾ സൈൻ ഹന്ദയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.