കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ചിത്രകലാകാരന്മാരുടെ കൂട്ടായ്മയായ ഇന്റർനാഷനൽ ആർട്ടിസ്റ്റ്സ് സ്പേസ് കുവൈത്ത് ‘വിന്റർ കാൻവാസ്’ എന്ന പേരിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. റിഗയ് പാർക്കിൽ നടന്ന ക്യാമ്പിൽ കുവൈത്തിലെ പ്രശസ്തരായ ആർട്ടിസ്റ്റുകൾ പങ്കെടുത്തു. ക്യാമ്പിൽ നടന്ന ലൈവ് പെയിന്റിങ് ശ്രദ്ധേയമായി.
കുവൈത്തിലെ പ്രകൃതി ദൃശ്യങ്ങളെ ആസ്പദമാക്കി നടത്തിയ ലൈവ് പെയിന്റിങ്ങിൽ ചിത്രകാരന്മാരായ സുനിൽ പൂക്കോട്, രവീന്ദ്രൻ, നിമിഷ അബ്ദുൽ കരീം, ഷാജി വർഗീസ്, മധു കൃഷ്ണ, ഉത്തമൻ, ബിനു വടശ്ശേരിക്കര, മുഹമ്മദ് ഷാനീസ് എന്നിവർ പങ്കെടുത്തു. ആർട്ടിസ്റ്റ് സുനിൽ കുളനട അധ്യക്ഷത വഹിച്ചു. ശശികൃഷ്ണൻ ആശംസ നേർന്നു. കോഓഡിനേറ്റർ ശ്രീകുമാർ വല്ലന സ്വാഗതവും ചെങ്ങന്നൂർ ഹരി നന്ദിയും പറഞ്ഞു. ഭാഷയുടേയും ദേശത്തിന്റെയും വ്യത്യാസമില്ലാതെ വരക്കാൻ താല്പര്യമുള്ള എല്ലാവരെയും കൂട്ടായ്മയുടെ ഭാഗമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.