കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ചരിത്രപരമായ ബന്ധത്തെ ആഴത്തിൽ വിലമതിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും കുവൈത്തും ശക്തമായ വ്യാപാര-ഊർജ പങ്കാളികൾ മാത്രമല്ല പശ്ചിമേഷ്യൻ മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയിൽ താൽപര്യം പങ്കിടുന്നവർകൂടിയാണെന്നും സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
കുവൈത്ത് അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. നമ്മുടെ ജനങ്ങളുടെയും പ്രദേശത്തിന്റെയും പ്രയോജനത്തിനായി ഭാവി പങ്കാളിത്തത്തിനായുള്ള ഒരു റോഡ്മാപ്പ് തയാറാക്കാനുള്ള അവസരമാണിത്. ഗൾഫ് മേഖലയിലെ പ്രധാന കായിക ഇനമായ അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിന് കുവൈത്ത് നേതൃത്വത്തിന് നന്ദി അറിയിക്കുന്നു. ഈ സന്ദർശനം ഇന്ത്യയിലെയും കുവൈത്തിലെയും ജനങ്ങൾ തമ്മിലുള്ള സവിശേഷമായ ബന്ധവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും നരേന്ദ്ര മോദി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.