കുവൈത്ത് സിറ്റി: യു.എ.ഇയിൽ ആരംഭിച്ച യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) സജീവ പങ്കാളിയായി കുവൈത്തും. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചകോടിയിൽ കുവൈത്തിനെ പ്രതിനിധീകരിച്ചു. ദുബൈ എക്സ്പോ സിറ്റിയിൽ നടക്കുന്ന ഉച്ചകോടിയിൽ യു.എൻ ഉന്നത ഉദ്യോഗസ്ഥരുടെയും ലോകരാജ്യങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യമുണ്ട്. ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പും ഭാവിയും സംബന്ധിച്ച് ആഴമേറിയ ചർച്ചാവേദിയാണ് കാലാവസ്ഥ ഉച്ചകോടി.
വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധി സംഘത്തിൽ വൈദ്യുതി മന്ത്രി ജാസിം അൽ ഉസ്താദ്, ഓയിൽ അണ്ടർ സെക്രട്ടറി ശൈഖ് ഡോ. നിമർ ഫഹദ് അൽ മാലിക് അസ്സബാഹ്, യു.എ.ഇയിലെ കുവൈത്ത് അംബാസഡർ ജമാൽ അൽ ഗുനൈം, വിദേശകാര്യ മന്ത്രി ബ്യൂറോയുടെ അസിസ്റ്റന്റ് വിദേശകാര്യമന്ത്രി, മന്ത്രി പ്ലീനി പൊട്ടൻഷ്യറി നവാഫ് അൽ അഹ്മദ് എന്നിവരുണ്ട്.
നേരത്തെ വിദേശകാര്യമന്ത്രിക്ക് കുവൈത്ത് വിമാനത്താവളത്തിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബർ അൽ അഹ്മദ് അസ്സബാഹ്, പ്രോട്ടോക്കോൾ അഫയേഴ്സ് ഡെപ്യൂട്ടി അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി പ്ലീനിപൊട്ടൻഷ്യറി അബ്ദുൽ മുഹ്സിൻ ജാബിർ അൽ സെയ്ദ് മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ യാത്രയയപ്പ് നൽകി. പരിസ്ഥിതി, കാലാവസ്ഥ പ്രശ്നങ്ങൾ, വികസനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഏജൻസികളുടെ പവിലിയനുകളും ഉച്ചകോടിയിൽ കുവൈത്ത് ഒരുക്കിയിട്ടുണ്ട്.
വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യോഗത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.