കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയെത്തിയ 25,000 യാത്രക്കാ രെ കൊറോണ വൈറസ് ഭീതിയെ തുടർന്ന് പ്രത്യേക പരിശോധന നടത്തി. വിമാനത്താവളത്തിൽ തെർമൽ കാമറകൾ വഴി 24 മണിക്കൂറും പൊതുവായി യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്. ഇതിൽ പകർച്ചവ്യാധി ലക്ഷണം കണ്ടാൽ കൂടുതൽ പരിശോധനകൾക്കു വിധേയമാക്കുന്നു. ഇത്തരത്തിൽ 25,000 പേരെയാണ് പ്രത്യേക പരിശോധനക്ക് വിധേയമാക്കിയത്.
എന്നാൽ, ഇവരിൽ ആർക്കും കൊറോണയില്ലെന്ന് വ്യക്തമായതിനെ തുടർന്ന് വിട്ടയച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലെ പൗരന്മാർക്ക് കുവൈത്തിൽ പ്രവേശന വിലക്ക് നിലവിലുണ്ട്. കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ കർശനമായി നിരീക്ഷിക്കുന്നു. രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നു ബോധ്യപ്പെട്ടാൽ മാത്രമേ യാത്രക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.