കുവൈത്ത് സിറ്റി: ലോകത്താകമാനം പടർന്നുപിടിക്കുന്ന കൊറോണ വൈറസ് കുവൈത്തിെൻറ പട ികടന്നെത്തിയതോടെ അതിജാഗ്രതയോടെ രാജ്യം. ഇറാനിൽ നിന്നെത്തിയ മൂന്നുപേർക്ക് വൈറ സ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടരാതിരിക്കാനുള്ള മുൻകരുതലുമായി ഭരണസംവിധാന ങ്ങൾ രംഗത്തെത്തി.
ഇതിെൻറ ഭാഗമായി ഇറാഖിൽനിന്നുള്ള കപ്പലുകൾക്കും കുവൈത്തിലേ ക്ക് പ്രവേശനാനുമതി നിഷേധിച്ചു. ഇറാഖിലും കൊറോണ സ്ഥിരീകരിച്ചതോടെയാണ് നടപടി. കഴിഞ്ഞ ദിവസം ഇറാനിൽനിന്നുള്ള കപ്പലുകൾക്കും അനുമതി നിഷേധിച്ചിരുന്നു.
ഇതോടൊപ്പം, ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ അവധി അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യനില സംരക്ഷിക്കുന്നതിനുവേണ്ടിയാണ് തീരുമാനം. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വൈറസ് പടരാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇറഖില്നിന്നുള്ള കപ്പലുകള്‍ക്ക് അനുമതി നിഷേധിച്ചതെന്ന് കുവൈത്ത് തുറമുഖ അതോറിറ്റി വകുപ്പ് അറിയിച്ചു. ഷുഐബ, ഷുവൈഖ്, ദോഹ തുറമുഖങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
വൈറസിനെ തടയുന്നതിനായി എല്ലാവിധ മുന്‍കരുതലുകളും മെഡിക്കല്‍ സജ്ജീകരണങ്ങളും തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇറാഖിലെ നജഫില്നിന്നാണ് ഇറാന് വിദ്യാര്‍ഥിക്ക് ആദ്യമായി കൊറോണ ബാധിച്ചതെന്ന് കഴിഞ്ഞ ദിവസം ഇറാന് ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇറാഖുമായുള്ള തുറമുഖ ഇടപാടുകള്‍ക്കു താല്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.
വൈറസ് ബാധ തടയാൻ എല്ലാവിധ മുൻകരുതലുമെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലായം അറിയിച്ചു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കും. സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ബോധവത്കരണം നൽകുമെന്നും അധികൃതർ അറിയിച്ചു. സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും പ്രതിരോധ നടപടികളെടുത്തിട്ടുണ്ടെന്നും പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.