ഹാ​ക്ക​ര്‍ക്കെ​തി​രെ​യു​ള്ള കു​റ്റ​ങ്ങ​ൾ കോ​ട​തി ത​ള്ളി

കു​വൈ​ത്ത് സി​റ്റി: വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കു​വൈ​ത്ത് ഹാ​ക്ക​ര്‍ക്കെ​തി​രെ​യു​ള്ള ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ കോ​ട​തി ത​ള്ളി. പ്ര​തി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച തെ​ളി​വു​ക​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും കു​റ്റം തെ​ളി​യി​ക്കാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 200ഓ​ളം അ​മേ​രി​ക്ക​ൻ വെ​ബ്സൈ​റ്റു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി പ​ണം പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന കേ​സി​നെ തു​ട​ര്‍ന്നാ​ണ് നേ​ര​ത്തേ പ്ര​തി​ക​ള്‍ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്.

2010 ഡി​സം​ബ​റി​നും 2012 ജൂ​ണി​നും ഇ​ട​യി​ല്‍ യു.​എ​സ് പ്ര​തി​രോ​ധ വ​കു​പ്പി​ന്റെ​യും ക​രോ​ലി​ന നാ​ഷ​ന​ൽ ഗാ​ർ​ഡി​ന്റെ​യും വി​വ​ര​ങ്ങ​ള്‍ ഹാ​ക്ക് ചെ​യ്ത​തി​നെ തു​ട​ര്‍ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ യു.​എ​സ് അ​റ​സ്റ്റ് വാ​റ​ന്റും അ​ന്താ​രാ​ഷ്ട്ര റെ​ഡ് നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് പ്ര​തി​യെ കു​വൈ​ത്തി​ല്‍നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കു​റ്റ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ തെ​ളി​വ് ഹാ​ജ​രാ​ക്കാ​ന്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ പ്ര​തി​യെ കു​റ്റ​മു​ക്ത​നാ​ക്കി​യ​ത്.

Tags:    
News Summary - Court dismisses charges against hackers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.