കുവൈത്ത് സിറ്റി: ആദ്യഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ശേഷം വൈറസ് ബാധിച്ച് ഭേദമായവർക്ക് രണ്ടാം ഡോസ് നൽകിത്തുടങ്ങി.
ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതാണിത്. വൈറസ് ബാധിച്ച് മൂന്നു മാസത്തിനു ശേഷമാണ് രണ്ടാംഡോസ് വാക്സിൻ നൽകുന്നത്.
കോവിഡ് ചികിത്സയുടെ ഭാഗമായി പ്ലാസ്മയോ ആൻറിബോഡിയോ സ്വീകരിച്ചവർക്ക് ഇത് ബാധകമാണ്. കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ ആൻറിബോഡി നിലനിൽക്കുന്നതിനാൽ മൂന്നു മാസത്തേക്ക് വാക്സിൻ എടുക്കേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇതുകൊണ്ടാണ് വൈകിപ്പിച്ചത്.
രണ്ടാം ഡോസ് സ്വീകരിക്കാനായി ആളുകൾക്ക് ടെക്സ്റ്റ് സന്ദേശം അയച്ചുതുടങ്ങിയതായി അധികൃതർ വ്യക്തമാക്കി. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.