സിവിൽ സർവിസ് കമീഷൻ പരിശോധിച്ച് അംഗീകാരം നൽകും
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ രംഗത്ത് മുന്നിൽനിന്ന് പ്രവർത്തിച്ച ജീവനക്കാരുടെ പട്ടിക ആരോഗ്യമന്ത്രലയം സിവിൽ സർവിസ് കമീഷന് കൈമാറി. കോവിഡ് മുൻനിര പോരാളികൾക്കുള്ള പ്രത്യേക ആനുകൂല്യത്തിന് അർഹതയുള്ള ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക ജീവനക്കാർ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് എന്നിവരുടെ പട്ടികയാണ് മന്ത്രാലയം കൈമാറിയത്. പട്ടിക കമീഷൻ പരിശോധിച്ച് അംഗീകാരം നൽകിയാലാണ് ധനമന്ത്രാലയം സാമ്പത്തിക ആനുകൂല്യം വിതരണം ചെയ്യുക. പാർലമെൻറിൽ പ്രത്യേക നിയമ നിർമാണം നടത്തിയാണ് കുവൈത്ത് കോവിഡ് ഒന്നാം തരംഗ സമയത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽനിന്ന സർക്കാർ ജീവനക്കാർക്ക് അലവൻസ് നൽകുന്നത്.
ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും. 600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നൽകാനായി വകയിരുത്തിയത്. കഴിഞ്ഞ മേയിലാണ് കുവൈത്ത് പാർലമെൻറ് ഇത് സംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.