കുവൈത്ത് സിറ്റി: കോവിഡ് കാരണം സമാനതകളില്ലാത്ത ദുരിതാവസ്ഥയിലൂടെ കടന്നുപോകുന്ന ഇന്ത്യക്കാർക്ക് സ്നേഹനിശ്വാസവും ജീവവായുവും പകർന്നുനൽകി കുവൈത്തിലെ പ്രവാസി സംഘടനകളും.
ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ, ഒാക്സിജൻ കോൺസെൻട്രേറ്റർ, വെൻറിലേറ്ററുകൾ, വിവിധ വലുപ്പത്തിലുള്ള ഒാക്സിജൻ സിലിണ്ടറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നൽകിയാണ് പ്രവാസി കൂട്ടായ്മകളും ആവുംവിധം ജീവൻരക്ഷാ ദൗത്യത്തിൽ പങ്കുചേരുന്നത്.
കുവൈത്ത് സർക്കാർ നൽകുന്ന സഹായത്തിനൊപ്പമാണ് സംഘടനകളുടെയും സഹായം അയക്കുന്നത്. സംഭാവന നൽകിയ സംഘടനകളുടെയും കമ്പനികളുടെയും ലോഗോ പതിച്ച ഒാക്സിജൻ ടാങ്കർ കഴിഞ്ഞദിവസം കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് പോയി.
കുവൈത്ത് അധികൃതരും ഇന്ത്യക്ക് സഹായം തുടരുകയാണ്. 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജനും 1000 ഒാക്സിജൻ സിലിണ്ടറുകളും ഇന്ത്യയിലേക്ക് അയക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതി തയാറാക്കിയത്. വിവിധ സ്വകാര്യ കമ്പനികളും സംഘടനകളും സഹായ വാഗ്ദാനവുമായി എത്തുന്നതിനാൽ ഇത് വർധിക്കാൻ സാധ്യതയുണ്ട്.
വലിയ പ്രതിസന്ധിയാണ് ഇന്ത്യ കോവിഡ് ചികിത്സാരംഗത്ത് നേരിടുന്നത്. ആശുപത്രികളിൽ ഒാക്സിജനും വെൻറിലേറ്ററുകളും ബെഡുകളും കുറവായി ജനങ്ങൾ നെേട്ടാട്ടമോടുകയാണ്.
ഒാക്സിജൻ ക്ഷാമംമൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോകരാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. കുവൈത്ത് സർക്കാറിെൻറയും പ്രവാസി സംഘടനകളുടെയും കമ്പനി അധികൃതരുടെയും സ്നേഹത്തിനും സഹായത്തിനും ഇന്ത്യൻ അംബാസഡർ സിബി ജോർജ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.