കുവൈത്ത് സിറ്റി: കുവൈത്തില്‍ റിയൽ എസ്റ്റേറ്റ് പണഇടപാടുകൾ ബാങ്ക് വഴിയോ ചെക്ക് വഴിയോ മാത്രമാക്കുന്നു. പണ ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുകയും കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം. നീതിന്യായ മന്ത്രി നാസർ അൽ സുമൈത് ഇതുസംബന്ധമായ തീരുമാനം പ്രഖ്യാപിച്ചു.
ഈ തീരുമാനം നിലവിൽ വരുന്നതോടെ വാടക, വിൽപന, ഔദ്യോഗിക കരാറുകൾ എന്നിവ ബാങ്ക് വഴി മാത്രമാകും.
2021 ആഗസ്റ്റിനു മുമ്പുള്ള കരാറുകൾക്ക് ഈ നിയമം ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് വിപണിയെ സാമ്പത്തിക തട്ടിപ്പിൽനിന്ന് സംരക്ഷിക്കുകയും സുതാര്യത വർധിപ്പിക്കുകയും ചെയ്യാൻ പുതിയ നിയമത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.