കുവൈത്ത് സിറ്റി: ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കുന്നതിനായി പ്രത്യേക ഏജൻസി സ്ഥാപിച്ച ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് കുവൈത്ത്.
വെസ്റ്റ് ബാങ്കിൽ നിന്ന് 13 അനധികൃത വാസസ്ഥലങ്ങൾ ‘പ്രദേശങ്ങൾ’ എന്ന് വിളിക്കപ്പെടുന്നവയിൽ ഉൾപ്പെടുത്തി ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേലി പദ്ധതികളെയും കുവൈത്ത് അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഫലസ്തീനിലെ കോളനിവത്കരണം നിയമവിധേയമാക്കാനുള്ള ശ്രമമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ അധിനിവേശം ഫലസ്തീനികളെ ബലമായി കുടിയിറക്കുകയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഗുരുതര ലംഘനങ്ങൾ നടത്തുകയും ചെയ്യുന്നു. അധിനിവേശ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രായേലി കുടിയേറ്റ പ്രവർത്തനങ്ങൾക്കെതിരായ പ്രമേയങ്ങളുടെ ലംഘനമാണിത്.
ഫലസ്തീനികൾക്കെതിരായ അധിനിവേശം അവസാനിപ്പിക്കാനും കിഴക്കൻ ജറൂസലം തലസ്ഥാനമായും സ്വതന്ത്ര രാഷ്ട്രത്തിനുള്ള അവരുടെ അവകാശം ഉറപ്പാക്കുന്നതിനും ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.