ഏക മകൻ നാട്ടിൽ മരിച്ചു; കുവൈത്തിൽ കുടുങ്ങി മാതാവ്​

കുവൈത്ത്​ സിറ്റി: ഏക മകൻ നാട്ടിൽ മരിച്ചപ്പോൾ കുവൈത്തിൽ കുടുങ്ങി മാതാവ്​. നാട്ടിലെത്താൻ അധികൃതരുടെ കനിവ്​ തേടുകയാണ്​ ആലപ്പുഴ ജില്ലയിലെ പൊള്ളത്തായി എസ്​.എൽ പുരം സ്വദേശിനി റീത്താമ്മ എന്ന രേഖ. മകൻ രാജേഷാണ്​ കഴിഞ്ഞദിവസം നാട്ടിൽ ബൈക്കപകടത്തിൽ മരിച്ചത്​. ഭർത്താവ്​ നേരത്തെ മരിച്ചിരുന്നു. വേറെ മക്കളില്ല. മഹബൂലയിൽ സ്വകാര്യ കമ്പനിയിൽ ശുചീകരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന റീത്താമ്മ കോവിഡ്​ പ്രതിസന്ധി കാരണം മൂന്നു​ മാസമായി ജോലിയില്ലാതെ മുറിയിൽ കഴിയുകയാണ്​.

കുവൈത്തിൽനിന്ന്​ വന്ദേഭാരത്​ ദൗത്യത്തി​​െൻറ ഭാഗമായി തിരുവനന്തപുരത്തേക്കും ജൂൺ രണ്ടിന്​ കോഴിക്കോ​േട്ടക്കും വിമാനമുണ്ട്​. ജൂൺ ഒന്നിന് രാവിലെ 11.20ന്​ കുവൈത്തിൽനിന്ന്​ പുറപ്പെടുന്ന വിമാനം വൈകീട്ട്​ ഏഴു മണിക്ക് തിരുവനന്തപുരത്തെത്തും. ജൂൺ രണ്ടിന്​ കൊച്ചിയിലേക്ക് വിമാനമുണ്ട്​. കുവൈത്ത്​ സമയം ഉച്ചക്ക് 12 മണിക്ക് പുറപ്പെട്ട്​ രാത്രി 7.30ന്​ കൊച്ചിയിൽ എത്തും. എംബസി പ്രത്യേക ഇടപെടലിൽ ഇവർക്ക്​ സീറ്റ്​ അനുവദിച്ചാൽതന്നെ വിമാന ടിക്കറ്റിനും പ്രയാസപ്പെടുകയാണ്​ ഇവർ.  

Tags:    
News Summary - covid-death-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.