ഏക മകൻ നാട്ടിൽ മരിച്ചു; കുവൈത്തിൽ കുടുങ്ങി മാതാവ്
text_fieldsകുവൈത്ത് സിറ്റി: ഏക മകൻ നാട്ടിൽ മരിച്ചപ്പോൾ കുവൈത്തിൽ കുടുങ്ങി മാതാവ്. നാട്ടിലെത്താൻ അധികൃതരുടെ കനിവ് തേടുകയാണ് ആലപ്പുഴ ജില്ലയിലെ പൊള്ളത്തായി എസ്.എൽ പുരം സ്വദേശിനി റീത്താമ്മ എന്ന രേഖ. മകൻ രാജേഷാണ് കഴിഞ്ഞദിവസം നാട്ടിൽ ബൈക്കപകടത്തിൽ മരിച്ചത്. ഭർത്താവ് നേരത്തെ മരിച്ചിരുന്നു. വേറെ മക്കളില്ല. മഹബൂലയിൽ സ്വകാര്യ കമ്പനിയിൽ ശുചീകരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന റീത്താമ്മ കോവിഡ് പ്രതിസന്ധി കാരണം മൂന്നു മാസമായി ജോലിയില്ലാതെ മുറിയിൽ കഴിയുകയാണ്.
കുവൈത്തിൽനിന്ന് വന്ദേഭാരത് ദൗത്യത്തിെൻറ ഭാഗമായി തിരുവനന്തപുരത്തേക്കും ജൂൺ രണ്ടിന് കോഴിക്കോേട്ടക്കും വിമാനമുണ്ട്. ജൂൺ ഒന്നിന് രാവിലെ 11.20ന് കുവൈത്തിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ഏഴു മണിക്ക് തിരുവനന്തപുരത്തെത്തും. ജൂൺ രണ്ടിന് കൊച്ചിയിലേക്ക് വിമാനമുണ്ട്. കുവൈത്ത് സമയം ഉച്ചക്ക് 12 മണിക്ക് പുറപ്പെട്ട് രാത്രി 7.30ന് കൊച്ചിയിൽ എത്തും. എംബസി പ്രത്യേക ഇടപെടലിൽ ഇവർക്ക് സീറ്റ് അനുവദിച്ചാൽതന്നെ വിമാന ടിക്കറ്റിനും പ്രയാസപ്പെടുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.