കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയിൽ കോവിഡ് സൃഷ്ടിക്കുന്ന പ്രത്യാഘാതവും പരിഹാരങ്ങളും സർക്കാർ പഠിക്കുന്നു.
കുവൈത്ത് സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷിലിെൻറ നേതൃത്വത്തിലുള്ള സമിതി യാണ് ഇത് പഠിക്കുന്നത്. എണ്ണവില കൂപ്പുകുത്തിയത് രാജ്യത്തിെൻറ വരുമാനത്തിലുണ്ടാക്കിയ ഇടിവും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സംഭവിച്ച ക്ഷതവുമാണ് പ്രധാന പരിഗണന വിഷയം. ചെറുകിട സംരംഭങ്ങൾക്ക് സോഫ്റ്റ് ലോൺ നൽകി കരുത്തുപകരുന്നത് പരിഗണനയിലാണ്. തദ്ദേശീയ ബാങ്കുകൾ വഴി വിപണിയിൽ പണമൊഴുക്കുന്നത് ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ. സ്ഥാപനങ്ങൾ പൂട്ടിയിടേണ്ടിവരുന്നതിനാൽ നിരവധി സംരംഭകർ പ്രതിസന്ധിയിലാണ്. ജോലിക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ് പലരും.
ഇൗ പ്രതിസന്ധിക്കിടയിലും കുവൈത്ത് ഭരണകൂടം സാമൂഹിക ക്ഷേമത്തിന് വലിയ പ്രാധാന്യം നൽകുന്നു. തൊഴിൽനഷ്ടമുണ്ടായവർക്ക് ബൈത്തുസകാത്ത് ഉൾപ്പെടെ സംവിധാനങ്ങൾ ഉപയോഗിച്ച് സഹായം നൽകും. അഞ്ചുലക്ഷം പേർക്ക് 100 ദിവസത്തോളം ഭക്ഷണവും മറ്റു സഹായങ്ങളും നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. തൊഴിൽ നഷ്ടമായ സ്വദേശികൾക്ക് സർക്കാർ ജോലി നൽകും. കൂടുതൽ തൊഴിൽ സൃഷ്ടിക്കാനും പദ്ധതികൾ ആവിഷ്കരിക്കും.
സർക്കാറിെൻറ മുഖ്യവരുമാനമായ പെട്രോളിയത്തിെൻറ വില കുത്തനെ ഇടിഞ്ഞത് വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തുന്നതിൽ പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക മാറ്റിവെക്കേണ്ടിവരുന്നത് സൃഷ്ടിക്കുന്ന പ്രയാസങ്ങൾ വേറെയും. പൊതുചെലവുകൾ വെട്ടിച്ചുരുക്കാൻ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.