Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: സാമ്പത്തിക...

കോവിഡ്​: സാമ്പത്തിക വ്യവസ്ഥയിലെ പ്രത്യാഘാതം സർക്കാർ പഠിക്കുന്നു

text_fields
bookmark_border
കോവിഡ്​: സാമ്പത്തിക വ്യവസ്ഥയിലെ പ്രത്യാഘാതം സർക്കാർ പഠിക്കുന്നു
cancel

കുവൈത്ത്​ സിറ്റി: രാജ്യത്തി​​െൻറ സാമ്പത്തിക വ്യവസ്ഥയിൽ കോവിഡ്​ സൃഷ്​ടിക്കുന്ന പ്രത്യാഘാതവും പരിഹാരങ്ങളും സർക്കാർ പഠിക്കുന്നു.
കുവൈത്ത്​ സെൻട്രൽ ബാങ്ക്​ ഗവർണർ ഡോ. മുഹമ്മദ്​ അൽ ഹാഷിലി​​െൻറ നേതൃത്വത്തിലുള്ള സമിതി യാണ്​ ഇത്​ പഠിക്കുന്നത്​. എണ്ണവില കൂപ്പുകുത്തിയത്​ രാജ്യത്തി​​െൻറ വരുമാനത്തിലുണ്ടാക്കിയ ഇടിവും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്​ സംഭവിച്ച ക്ഷതവുമാണ്​ പ്രധാന പരിഗണന വിഷയം. ചെറുകിട സംരംഭങ്ങൾക്ക്​ സോഫ്​റ്റ്​ ലോൺ നൽകി കരുത്തുപകരുന്നത്​ പരിഗണനയിലാണ്​. തദ്ദേശീയ ബാങ്കുകൾ വഴി വിപണിയിൽ പണമൊഴുക്കുന്നത്​ ഉത്തേജനം നൽകുമെന്നാണ്​ വിലയിരുത്തൽ. സ്ഥാപനങ്ങൾ പൂട്ടിയിടേണ്ടിവരുന്നതിനാൽ നിരവധി സംരംഭകർ പ്രതിസന്ധിയിലാണ്​. ജോലിക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ്​ പലരും.


ഇൗ പ്രതിസന്ധിക്കിടയിലും കുവൈത്ത്​ ഭരണകൂടം സാമൂഹിക ക്ഷേമത്തിന്​ വലിയ പ്രാധാന്യം നൽകുന്നു. തൊഴിൽനഷ്​ടമുണ്ടായവർക്ക്​ ബൈത്തുസകാത്ത്​ ഉൾപ്പെടെ സംവിധാനങ്ങൾ ഉപയോഗിച്ച്​ സഹായം നൽകും. അഞ്ചുലക്ഷം പേർക്ക്​ 100 ദിവസത്തോളം ഭക്ഷണവും മറ്റു സഹായങ്ങളും നൽകേണ്ടിവരുമെന്നാണ്​ കണക്കുകൂട്ടൽ. തൊഴിൽ നഷ്​ടമായ സ്വദേശികൾക്ക്​ സർക്കാർ ജോലി നൽകും. കൂടുതൽ തൊഴിൽ സൃഷ്​ടിക്കാനും പദ്ധതികൾ ആവിഷ്​കരിക്കും.
സർക്കാറി​​െൻറ മുഖ്യവരുമാനമായ പെട്രോളിയത്തി​​െൻറ വില കുത്തനെ ഇടിഞ്ഞത്​ വികസന പ്രവർത്തനങ്ങൾക്ക്​ തുക വകയിരുത്തുന്നതിൽ പരിമിതികൾ സൃഷ്​ടിക്കുന്നുണ്ട്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ വൻ തുക മാറ്റിവെക്കേണ്ടിവരുന്നത്​ സൃഷ്​ടിക്കുന്ന പ്രയാസങ്ങൾ വേറെയും. പൊതുചെലവുകൾ വെട്ടിച്ചുരുക്കാൻ ധാരണയായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financialgulf news
News Summary - covid-financial-kuwait-gulf news
Next Story