കുവൈത്ത് സിറ്റി: കുവൈത്തിൽ 4881 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 4,56,311 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ കോവിഡ് മരണം 2474 ആയി തുടരുന്നു. വെള്ളിയാഴ്ച 1014 പേർ രോഗമുക്തി നേടി. ഇതുവരെ 4,17,414 പേർ രോഗമുക്തരായി. 35,440 പേർക്ക് കൂടി പരിശോധന നടത്തി. കുവൈത്തിലെ ആക്ടീവ് കോവിഡ് കേസുകൾ 36,423 ആണ്. 222 പേർ കോവിഡ് വാർഡുകളിലും 25 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. സൗദി (37,223), ബഹ്റൈൻ (16,356), ഖത്തർ (37178), യു.എ.ഇ (38,849), ഒമാൻ (4761) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.