556 പേർക്കുകൂടി കോവിഡ്​; 627 പേർക്ക്​ രോഗമുക്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ തിങ്കളാഴ്​ച 556 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,37,885 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. 627 പേർ ഉൾപ്പെടെ 1,29,041 പേർ രോഗമുക്തി നേടി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 848 ആയി. ബാക്കി 7996 പേരാണ്​ ചികിത്സയിലുള്ളത്​.

105 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 6521 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ആകെ 10,23,159 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ ​കോവിഡ്​ പരിശോധന നടത്തിയത്​. തീവ്രപരിചരണ വിഭാഗത്തിൽ 10 പേർ കുറഞ്ഞു. ഏതാനും ദിവസങ്ങൾക്കു​ ശേഷവും പുതിയ കേസുകളും മരണവും കൂടി.

നവംബറിൽ കോവിഡ്​ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന്​ വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്​മാവ്​ കുറഞ്ഞുവരുന്നതിനാൽ അടുത്തമാസം നിർണായകമാണ്​. മാസങ്ങൾക്കുശേഷം ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിൽ താഴെയായി. രോഗമുക്തരുടെ എണ്ണത്തിലുണ്ടായ വർധനയാണ്​ ഇതിന്​ കാരണം. ഏതാനും ദിവസമായി പുതിയ കേസുകളെക്കാൾ കൂടുതലാണ്​ രോഗമുക്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.